വാഴത്തോട്ടം സാമൂഹ്യ ദ്രോഹികൾ വെട്ടിനശിപ്പിച്ചു.
താമരശ്ശേരി: അമ്പലമുക്കിൽ വിഴത്തോട്ടം സാമൂഹ്യ ദ്രോഹികൾ വെട്ടി നശിപ്പിച്ചു. കൈപ്പക്കമണ്ണിൽ കെ എം മൊയ്തീൻ്റെ വീടിനു സമീപം കൃഷി ചെയ്ത കുലച്ചതും, കുലക്കാറായതുമായ വാഴകളാണ് സാമൂഹ്യ ദ്രോഹികൾ വെട്ടിനശിപ്പിച്ചത്. കൃഷിയിടത്തിന് സമീപത്തെ പഞ്ചായത്ത് ഗ്രൗണ്ടിലും, പരിസരത്തും രാത്രികാലങ്ങളിൽ സാമൂഹ്യദ്രോഹികൾ തമ്പടിക്കാറുണ്ടെന്ന് മൊയ്തീൻ താമരശ്ശേരി പോലീസിൽ ന്നൽകിയ പരാതിയിൽ പറയുന്നു.ഇരുപതിനായിരത്തോളളം രൂപ യുടെ നാശനഷ്ടം ഉണ്ടായതായി മൊയ്തീൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍