പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവം;മൂന്നുപേർ കസ്റ്റഡിയിൽ

താമരശ്ശേരി: പരപ്പൻ പൊയിലിൽ നിന്നും മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിൽ ആയവരുടെ എണ്ണം നാലായി.

തട്ടികൊണ്ട് പോകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ പരപ്പൻ പൊയിൽ, താമരശ്ശേരി ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്നവരാണ് പിടിയിലായവർ.ഇവർ സഞ്ചരിച്ചിരുന്ന കാസർക്കോട് റജിസ്ട്രേഷൻ കാറും, വാടകക്ക് എടുത്തു നൽകിയ യുവാവിനെയും ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

പിടിയിലായവരിൽ നിന്നും ഷാഫിയെ ബന്ധിയാക്കി വെച്ചിരിക്കുന്ന സ്ഥലത്തേ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ഇവർ താമരശ്ശേരി, പരപ്പൻ പൊയിൽ ഭാഗങ്ങളിൽ കറങ്ങി നടന്നതിൻ്റെ CC tv ദൃശ്യങ്ങൾ നേരത്തെ തന്നെ പോലീസ് ശേഖരിച്ചിരുന്നു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍