കട്ടിപ്പാറയിലെ ലീലയുടെ കൊലപാതകം; സഹോദരീ ഭർത്താവ് രാജൻ അറസ്റ്റിൽ അറസ്റ്റിൽ

താമരശ്ശേരി: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനയിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. കോളനിയിലെ രാജഗോപാലിന്റെ ഭാര്യ ലീല(53)യെ കൊലപ്പെടുത്തിയ കേസിൽ ലീലയുടെ സഹോദരീ ഭർത്താവ് രാജനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയോളം മുമ്പ് കാണാതായ ലീലയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് കോളനിയിൽ നിന്നും 6 കിലോമീറ്ററോളം അകലെയുള്ള അമരാട് മലയിലെ വനപ്രദേശത്ത് അഴുകിയ നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് കോളനിയിൽ എത്തിയവർ നൽകിയ വിവരത്തെ തുടർന്ന് ഈ മാസം 17 ന് ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോടാണ് ലീലയെ കാണാനില്ലെന്ന് കാണിച്ച് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്. 

2019 ഡിസംബറിൽ ലീലയുടെ മകൻ രോ എന്ന വേണു(19)വിനെ കാണാതാവുകയും വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ലീലയുടെ സഹോദരീ ഭർത്താവ് രാജനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് രോണുവിനെ കൊലപ്പെടുത്തിയതാണെന്ന മൊഴി നൽകിയത്. ലീലയുടെ മറ്റൊരു സഹോദരിയുമായി രാജനുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് രോണുവിനെ കൊലപ്പെടുത്തിയത്. ലീലയുടെ തിരോധാനത്തിന് പിന്നിലും രാജനാണെന്ന സംശയം ആദ്യം തന്നെ ജനപ്രതിനിധികൾ ഉൾപ്പെടെ പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും 
മുഖവിലക്കെടുത്തില്ലെന്നാണ് ആക്ഷേപം. 

ദിവസങ്ങൾക്ക് ശേഷം രാജനെ 
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് രാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലീലയുടെ ഭർത്തവ് രാജഗോപാലൻ ഉൾപ്പെടെയുള്ളവരെ തന്ത്രത്തിൽ അമരാട് വനപ്രദേശത്ത് എത്തിച്ച ശേഷം മദ്യം നൽകുകയായിരുന്നു. അമിതമായി മദ്യപിച്ച് മറ്റുള്ളവർ മയങ്ങിയപ്പോൾ ലീലയെ കഴുത്ത് ഞെരിച്ച് 
കൊലപ്പെടുത്തുകയായിരുന്നു. അവിഹത ബന്ധത്തെ എതിർത്തതാണ് ലീലയേയും വകവരുത്താൻ കാരണമെന്നാണ് സൂചന. രാജനെ ഇന്ന് താമരശ്ശേരി കോടതിയിൽ 
ഹാജറാക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍