ജാമ്യത്തിലെടുക്കാന്‍ വന്ന മാതാവിനോട് പരാക്രമം; ധര്‍മ്മടം എസ് എച്ച് ഒക്ക് സസ്‌പെന്‍ഷന്‍
കണ്ണൂർ:വാഹനപകടത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത മകനെ ജാമ്യത്തിലെടുക്കാന്‍ വന്ന അമ്മ യോട് പരാക്രമം കാണിച്ച എസ് എച്ച് ഒക്ക് സസ്‌പെന്‍ഷന്‍.ധര്‍മ്മടം എസ് എച്ച് ഒ. സ്മിതേഷിനെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
വാഹനം തട്ടിയെന്ന് ആരോപിച്ച് സുനില്‍കുമാര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ജാമ്യത്തിലെടുക്കാന്‍ വന്ന മാതാവിനോടാണ് സ്മിതേഷ് മോശമായി പെരുമാറിയത്.
എസ് എച്ച് ഒ മദ്യപിച്ചിരുന്നതായി കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. സുനില്‍ കുമാറിനെ എസ് എച്ച് ഒ മര്‍ദിച്ചതായും കമ്മീഷണര്‍ വെളിപ്പെടുത്തി.ഒരു വാഹനത്തില് തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്കുമാറിനെ ധര്മ്മടം പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. എന്നൽ തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണ് എന്ന് അറിയില്ല എന്ന് അനിൽകുമാരർ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനില്കുമാറിനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയത്. മഫ്തിയിലായിരുന്ന എസ്‌എച്ച്‌ഒ സ്മിതേഷ് അനില്കുമാർ അമ്മയോട് മോശമായി പെരുമാറി എന്നും പരാതിയില് പറയുന്നു.
ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും തന്റെ അമ്മയെ തള്ളി നിലത്തിട്ടതായും അനില്കുമാര് ആരോപിക്കുന്നു. സ്റ്റേഷനില് നിന്ന് പുറത്തേയ്ക്ക് പോകാന് പറഞ്ഞ് അമ്മയോട് എസ്‌എച്ച്‌ഒ ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളില് വ്യക്തമാണ്. മറ്റു പൊലീസുകാര് ചേര്ന്ന് എസ്‌എച്ച്‌ഒയെ ശാന്തനാക്കാന് ശ്രമിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍