പഴയ കാമുകനെ മർദിക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ നൽകി യുവതി


പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ. വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ചു. മർദിച്ച ശേഷം യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു.

ഈ മാസം അഞ്ചിനായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ യുവതി ഫോണിൽ പകർത്തി. പുതിയ ആൺസുഹൃത്തിനാണ് യുവതി ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ യുവതി ഉൾപ്പടെ 7 പേർക്കെതിരെ അയിരൂർപൊലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍