കട്ടിപ്പാറയിലെ ആദിവാസി സ്ത്രീയുടെ കൊലപാതകം; ദുരൂഹതകൾ അന്വേഷിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

താമരശ്ശേരി: ആദിവാസി സ്ത്രീയെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ മുമ്പുണ്ടായ ദുരൂഹമരണങ്ങളില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം ശക്തമാകുന്നു.
ലീലയുടെ കൊലപാതകഥ്തിനു മുമ്പ് വിവീധ കാലങ്ങളിലായി ഏഴുപേരാണ് കോളനിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇതില്‍ ആറും അസ്വാഭാവിക മരണങ്ങളെന്ന നിലയിൽ അന്വേഷണം പാതി വഴിയിൽ എഴുതിത്തള്ളുകയായിരുന്നു പൊലീസ്.
കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ലീലയെ കാണാതായി രണ്ടാഴ്ച ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് വ്യക്തമായി. ലീലയുടെ സഹോദരി ഭര്‍ത്താവും മകന്‍ രോണു കൊല്ലപ്പെട്ട കേസിലെ പ്രതിയുമായ രാജനാണ് ഈ കേസിൽ റിമാൻഡിലാണ്. ഇതിനുമുമ്പ് ആറുപേര്‍ കൂടി കോളനിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.
2010നുമുന്‍പാണ് കൃഷ്ണന്‍, സുര, ഓണന്‍, ശാന്ത എന്നിവരെ കോളനിയില്‍നിന്ന് കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്. ലീലയുടെ സഹോദരന്‍ സജീവന്‍ 2012ല്‍ മരിച്ചു. കാണാതായ സജീവന്‍റെ മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മാസങ്ങള്‍ക്കുശേഷം കണ്ടെത്തിയത്. 2014ല്‍ മരിച്ച സരോജിനിയുടെമരണത്തിലെ ദുരൂഹതയും പൊലീസ് അന്വേഷിച്ചില്ല. വീട്ടിലെ ജനല്‍കമ്ബിയില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സരോജിനിയുടെ മകള്‍ സീതയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍