കോഴിക്കോട് ജില്ലയിലെ ക്രഷർ- ക്വാറി ഉൽപ്പന്നങ്ങളുടെ വില അന്യായമായി വർധിപ്പിച്ച നടപടി പിൻവലിക്കുക. ഡിവൈഎഫ്ഐ
കോഴിക്കോട്;ക്രഷർ ഉൽപ്പന്നങ്ങളുടെ വില വർദ്ധനവുമായി ബന്ധപ്പെട്ട് ക്വാറി ഉടമകൾ നടത്തിവന്ന സമരം വ്യവസായ വകുപ്പ് മന്ത്രിയുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചിരുന്നു. റോയൽറ്റി വർദ്ധനവിന് ആനുപാതികമായി നിരക്ക് വർദ്ധനവോടെ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നായിരുന്നു. 26. 04. 2023ന് നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നത്. 2015ൽ ആണ് സർക്കാർ അവസാനമായി റോയൽറ്റി വർദ്ധിപ്പിച്ചത്. ഇതിന് ശേഷം നിരവധി തവണ മാനദണ്ഡങ്ങൾ ഇല്ലാതെ ക്വാറി ഉടമകൾ വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 2. 56 രൂപയാണ് സർക്കാർ റോയൽറ്റി വർദ്ധിപ്പിച്ചത്. എന്നാൽ 15 രൂപയിൽ അധികമാണ് ബോളർ, മെറ്റൽ, എം സാന്റ്, പി സാന്റ് എന്നിവയ്ക്കെല്ലാം വില കൂട്ടിയത്. ക്വാറി ഉടമകുളടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ക്വാറി ഉടമകൾ തയ്യാറായില്ലെങ്കിൽ വിവിധ സമര രീതികൾ ഡിവൈഎഫ്ഐ ജില്ലയിൽ ഏറ്റെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍