താമരശ്ശേരിയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഷാഫിയെ കണ്ടെത്താൻ പോലീസ് വ്യാപകമായി തിരച്ചിൽ


താമരശ്ശേരി: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പരപ്പൻപൊയിൽ സ്വദേശിയായ മുഹമ്മദ് ഷാഫിയെ കണ്ടെത്താൻ തിരച്ചിൽ വ്യാപകമാക്കി പോലീസ്.  തട്ടിക്കൊണ്ടുപോയ ഒരാളുടെ രേഖാചിത്രവും പോലീസ് തയ്യാറാക്കുന്നുണ്ട്.

മുഹമ്മദ് ഷാഫിയുടെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. സമീപത്തെ കമ്പിവേലിയിൽ നിന്നും കാറു തട്ടിയതിനെ തുടർന്ന് പെയ്ൻ്റിൻ്റെ അംശം കണ്ടെത്തി. കാക്കൂർ സി ഐ സനൽരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമീപങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍