താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സി.എച്ച് സെന്റർ പെരുന്നാൾ ദിനത്തിൽ ഭക്ഷണ വിതരണം നടത്തി .


താമരശ്ശേരിഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും താമരശ്ശേരി സി.എച്ച് സെന്റർ പെരുന്നാൾ ദിനത്തിൽ ഭക്ഷണവിതരണം നടത്തി. വിതരണോദ്ഘാടനം സി.എച്ച് സെന്റർ പ്രസിഡണ്ടും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.എം ഉമ്മർ മാസ്റ്റർ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ എ. അബ്ബാസിന് ഭക്ഷണ പൊതി കൈമാറിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ആർ.കെ മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി ഹാഫിസ് റഹ്മാൻ സ്വാഗതവും എൻ.പി റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.

എം. സുൽഫീക്കർ, റഷീദ് സെയിൻ, പി.എം.എ റഹീം, മജീദ് മാസ്റ്റർ, കെ.സി ബഷീർ, ഷംസീർ എടവലം, സുബൈർ വെഴുപ്പൂർ, പി.ടി ബഷീർ, കമ്മു ചുങ്കം, പി.പി അബ്ദു റഹിമാൻ, പി.പി അബ്ദുല്ലത്തീഫ് മാസ്റ്റർ, സലീം വാടിക്കൽ, സുഹൈർ ചുങ്കം, കെ.എം ഇബ്രാഹിം, മജീദ് അണ്ടോണ, പി.കെ മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍