മലപ്പുറത്ത് ദുരൂഹസാഹചര്യത്തില് യുവാവ് മരിച്ച നിലയിൽ കാണപ്പെടുന്ന സംഭവം;കൊലയ്ക്ക് പിന്നിൽ ലഹരി – സ്വർണക്കടത്ത് സംഘം ? അന്വേഷണം ഊർജിതമാക്കി പോലീസ്

മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് വെടിയേറ്റെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ നെഞ്ചില്‍ വെടിയേറ്റ മൂന്ന് മുറിവുകളുണ്ടെന്നാണ് കണ്ടെത്തല്‍. എടവണ്ണ സ്വദേശി റിദാൻ ബാസിൽ (28) ആണ് മരിച്ചത്. കൊലപാതകത്തിൽ ലഹരി–സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്.

ശനിയാഴ്ച രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ റിദാൻ ബാസിലിന്റെ മൃതദേഹം കണ്ടത്. എടവണ്ണ ജാമിയ കോളജിനു സമീപം 300 മീറ്റർ മാറി മലയുടെ മുകളിലായിരുന്നു മൃതദേഹം. ആളുകൾ അപൂർവമായി മാത്രം വരുന്ന സ്ഥലമാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു.

കരിപ്പൂരിൽവച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ റിദാനു ജയിൽശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. രാത്രി വീട്ടിൽനിന്ന് പോയ റിദാൻ ബാസിൽ രാവിലെയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍