നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു.

താമരശ്ശേരി: ദേശീയ പാത766 ൽ താമരശ്ശേരി ചുങ്കം KSEB ഓഫീസിന് സമീപത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർക്ക് ഗുരുതരമായി 
പരുക്കേറ്റു.കോഴിക്കോട് ബേപ്പൂർ സ്വദേശികളായ അർഷിദ്, മൻഹർ എന്നിവർക്കാണ് പരുക്കേറ്റത്.വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. 
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 
രാവിലെ 6.30 ഓടെയായിരുന്നു 
അപകടം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍