താമരശ്ശേരിയിൽ യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവം;കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് കേസെടുത്തു

താമരശ്ശേരി: താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം തട്ടുകടക്ക് മുന്നിൽ വെച്ച് ഇന്നലെ പുലർച്ചെ കത്തി കൊണ്ട് തലക്ക് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതക ശ്രമം ചുമത്തി കേസെടുത്തു.നരിക്കുനി കാരുകുളങ്ങര സ്വദേശി മൃദുൽ (24) നാണ് വെട്ടേറ്റത്.

പരപ്പൻ പൊയിൽ വാടിക്കൽ സ്വദേശി ബിജുവാണ് വെട്ടി പരുക്കേൽപ്പിച്ചതെന്ന് പോലീസിൽ മൊഴി നൽകിയിരുന്നു.

വീടാക്രമണവുമായി ബന്ധപ്പെട്ട് ബിജുവിന്റെ സുഹൃത്തിനെതിരെ മൃദുൽ കൊടുവള്ളി പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ഇന്ന് പോലീസിൽ മൊഴി നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍