പാളയം ബസ് ബസ്റ്റാൻഡിൽ കത്തിക്കുത്ത്; പ്രതി അറസ്റ്റിൽ


കോ​ഴി​ക്കോ​ട്‌ പാ​ള​യം ബ​സ്‌ സ്‌​റ്റാ​ൻ​ഡി​ൽ 
ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ താ​മ​ര​​ശ്ശേ​രി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി ആ​ഷി​ഖ്‌ എ​ന്ന എ.​കെ. ഷ​ഹ​നാ​ദ്‌ (37) അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ മാ​സം 15ന് ​ബ​സ് സ്റ്റാ​ൻ​ഡി​ൽ രാ​ത്രി കി​ട​ക്കു​ന്ന സ്ഥ​ല​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ഹേ​മ​ന്ദ് പ്ര​സാ​ദി​നെ പ്ര​തി ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​​ക്കേ​ൽ​പി​ച്ച​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​ക്ര​മ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ തു​ട​യി​ൽ കു​ത്തേ​റ്റ ഹേ​മ​ന്ദ് പ്ര​സാ​ദ് ചി​കി​ത്സ​യി​ലാ​ണ്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍