വാറ്റു കേന്ദ്രം തകർത്തു

താമരശ്ശേരി :ചമൽ എട്ടേക്ര മലയിൽ താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടിയും കോഴിക്കോട് ഐ ബി ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ വാറ്റു കേന്ദ്രം കണ്ടെത്തി  എക്സൈസ് പാർട്ടി എത്തുമ്പോഴേക്കും വാറ്റു കാർ ഓടി രക്ഷപ്പെട്ടു സ്ഥലത്തുനിന്ന് 210 ലിറ്റർ വാഷ് 20 ലിറ്റർ ചാരായം ഗ്യാസ് സിലിണ്ടർ മറ്റു വാറ്റുപകരണങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്ത് കേസെടുത്തു പരിശോധനയിൽ ഐബി പ്രിവന്റ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ പ്രിവന്റീവ് ഓഫീസർ ഷംസുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ രസൂണ്‍ കുമാർ . പ്രഭിത് ലാൽ എന്നിവർ പങ്കെടുത്തു. പ്രതികളെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് വൃത്തങ്ങൾ സൂചിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍