നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം


കോഴിക്കോട്: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊയിലാണ്ടി കൊല്ലം കുറ്റിപൊരിച്ച വയലിൽ ഷിനോജാണ്(31) മരിച്ചത്. ഷിനോജിന്റെ കൂടെയുണ്ടായിരുന്ന സാരംഗ് എന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്. സാരം​ഗിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഷിനോജ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ കൊല്ലം ടൗണിലായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞു. അപകടം നടന്ന ഉടൻ തന്നെ ഷിനോജിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍