ആത്തിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു
ഗുണ്ടാനേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പിയുമായ ആത്തിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു. സഹോദരന്‍ അഷ്്റഫ് അഹമ്മദും പ്രയാഗ്‌രാജില്‍ കൊല്ലപ്പെട്ടു. പൊലീസ് കസ്റ്റഡിയിലുള്ള ഇരുവര്‍ക്കുംനേരെ മൂന്നംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും മുന്നില്‍വച്ചായിരുന്നു അരുംകൊല. ഉമേഷ് പാലിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ആത്തിഖ്. ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്. മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചതിനിടെയായിരുന്നു സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍