താമരശ്ശേരിയിൽ ദമ്പതികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ സംഭവം; ഷാഫിയെ കണ്ടെത്താനായില്ല, കാറിനെ കുറിച്ചും വിവരമില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ താമരശ്ശേരിയിൽ ക്യാമ്പ് ചെയ്യുന്നു

താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും ആയുധധാരികളായ ഗുണ്ടാസംഘം തട്ടികൊണ്ടു പോയ പ്രവാസിയെ കണ്ടെത്താനായില്ല.

പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, കോഴിക്കോട് റൂറൽ എസ്പി കറുപ്പുസ്വാമി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബാലചന്ദ്രൻ എന്നിവർ താമരശ്ശേരിയിൽ ക്യാമ്പ് ചെയ്ത് രാത്രിയിലും സംശയമുള്ളവരെ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് പരപ്പൻ പൊയിലിൽ കുറുന്തോട്ടി ക്കണ്ടി ഷാഫിയേയും ഭാര്യ സനിയയേയും  കാറിലെത്തിയ നാലംഗ സംഘം തട്ടികൊണ്ടുപോയത്.സനിയയെ പിന്നീട് പരുക്കുകളോടെ വഴിൽ ഇറക്കിവിട്ടു.

പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താനായി പരിശോധന തുടരുകയാണ് 7001 എന്ന നമ്പറുള്ള വെള്ള സ്വിഫ്റ്റ് കാറിലാണ് പ്രതികൾ എത്തിയെ തെന്ന് വ്യക്തമായിരുന്നു.എന്നാൽ കാർ ഏത് ആർ ടി ഒ ഓഫീസിൽ റജിസ്റ്റർ ചെയ്തതാണ് എന്ന് ഇവർക്ക് ഓർമ്മയില്ല. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍