40 -ലധികം യുവതികളെ ബലാത്സംഗംചെയ്ത ക്രിമിനലിനെ ചേരിക്കാർ കറിക്കത്തിക്കുകുത്തിയും ഇഷ്ടികയ്ക്കിടിച്ചും കൊന്നപ്പോൾ

2004 ഓഗസ്റ്റ് 13, ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ അത് വരെ സാക്ഷ്യം വഹിക്കാത്ത ഒരു സംഭവം അരങ്ങേറി. ജനങ്ങൾ ഒരു വലിയ നീതി സ്വയം നടപ്പാക്കി, ജനങ്ങൾ എന്ന് പറഞ്ഞാൽ കുറെ സ്ത്രീകൾ ചേർന്നു നീതിന്യായ വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചു എന്ന് തന്നെപറയാം. 
ഓഗസ്റ്റ് 14,2004 പകൽ ഏതാണ്ട് പതിനൊന്നു മണിയോടെ നാഗ്പുർ കോടതി പരിസരത്ത് ഒരു പോലീസ് വാൻ വന്നു നിൽക്കുന്നു. അതിൽ നിന്നും അക്കു യാദവ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ഇറങ്ങുന്നു. അയാൾ ഉൾപ്പെട്ട അനേകം ബലാത്സംഗ, കൊലപാതക കേസിൽ ഒന്നിന്റെ വിചാരണക്കായാണ് അയാൾ വന്നിറങ്ങിയത്. ഒരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ട് പുറത്തിറങ്ങിയ അയാൾ പോലീസുകാരോടൊക്കെ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. അവിടേക്കൂടി നിന്ന അനേകം സ്ത്രീകളിൽ ഒരു സ്ത്രീയെ ചൂണ്ടി അയാൾ പറഞ്ഞു "ഇവളെ ഞാൻ ബലാത്സംഗം ചെയ്തിട്ടുണ്ട് ഒരു വേശ്യയാണവൾ " 

അത് കേട്ട പോലീസുകാരും കൂടെ ചിരിച്ച് കൊണ്ടു നീങ്ങുമ്പോൾ അയാൾ അവളോട് ഒന്ന് കൂടെ പറഞ്ഞു "ഒന്ന് പുറത്തിറങ്ങിക്കോട്ടെ ഇനിയും നിന്നെ ഞാൻ റേപ്പ് ചെയ്യുമെന്ന്." അതോടെ ആ സ്ത്രീ സകല നിയന്ത്രണവും വിട്ടു തന്റെ ചെരുപ്പൂരി അയാളുടെ കരണത്തടിച്ചു 
ഒന്നല്ല പലതവണ അപ്പോൾ കിതച്ചുകൊണ്ട് അവൾ അട്ടഹസിക്കുന്നുണ്ടായിരുന്നു.ഇനി ഈ ഭൂമിയിൽ നമ്മിൽ ഒരാൾ മതി 

ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ " എന്നാൽ ആ ചെരുപ്പ് പതിഞ്ഞത് നീതിന്യായ വ്യവസ്ഥയുടെ ദുർബലതയിൽ തന്നെയായിരുന്നു. അവിടെ കൂടി നിന്ന ഇരുന്നുറോളം സ്ത്രീകൾ പൊടുന്നനെ ചാടിയെഴുന്നേറ്റു കയ്യിൽ കരുതിയ മുളകുപൊടിയും മറ്റും പോലീസുകാരുടെ കണ്ണിലേക്കു എറിഞ്ഞു. ചിതറിയോടിയ 
പോലീസുകാരുടെ ഇടയിൽ 

പരിഭ്രാന്തിയോടെ നിന്ന അക്കു യാദവിനെ അവർ ഒരു കോടതി റൂമിലേക്ക് ഓടിച്ചു കയറ്റി, കയ്യിൽ കരുതിയ കറികത്തിയും, അരിവാളും ഉപയോഗിച്ച് അരിഞ്ഞു വീഴ്ത്തി. അക്കു യാദവിന്റെ കൂടെ വിലങ്ങിട്ടിരുന്ന മറ്റെയാൾ വിറച്ചു ജീവനായി 

കേണു.അയാളെ ഒന്നും ചെയ്തില്ലെങ്കിലും അക്കു യാദവ് എന്ന ആ കൊടും കുറ്റവാളിയെ അരിശം തീരുന്നതു വരെ ആ സ്ത്രീകൾ ആക്രമിച്ചു. പത്തു മിനിറ്റു മാത്രം നീണ്ടു നിന്ന ആ കൊലപാതകത്തിൽ എഴുപതോളം വെട്ടുകളാണ് അയാൾക്ക് ഏറ്റതു. അതും വളരെ ക്രൂരമായി തന്നെ അവർ ഓരോ അവയവും കുത്തി കീറി. കുറ്റകൃത്യത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിച്ച അയാളുടെ ജനനേന്ദ്രിയം അവർ മുറിച്ചു മാറ്റി.അയാളുടെ ജീവൻ പോയിട്ടും അവർ വെട്ടു തുടർന്നു. മരണം ഉറപ്പാക്കുമ്പോഴും കയ്യിലെ വിലങ്ങു മാറ്റാനാവാതെ മറ്റേ കുറ്റവാളി കണ്ണടച്ച് അടുത്തു തന്നെ ഇരുന്നു. പോലീസെത്തി കാര്യങ്ങൾ ശാന്തമാക്കുമ്പോഴേക്ക് അക്കു ജീവൻ വെടിഞ്ഞു നിമിഷങ്ങൾ പിന്നിട്ടിരുന്നു. 

ആരാണ് അക്കു യാദവ്? എന്തിനാണ് സ്ത്രീകൾ ഇത്ര ക്രൂരമായി ഇയാളെ കൊന്നത്? ആരാണ് ഈ സ്ത്രീകൾ? നെറ്റ്ഫ്ലൈക്സിൽ ഈയിടെ ഈ സംഭവത്തെ പറ്റി ഒരു സീരീസ് തന്നെ വന്നിട്ടുണ്ട്. ഇന്ത്യൻ പ്രിഡേറ്റർ എന്ന സീരിസിലെ ഒരു ഭാഗമായി. 

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കസ്തൂർബ നഗർ എന്ന ചേരി പ്രദേശത്തു നിന്നുള്ള അനേകം സ്ത്രീകളാണ് അന്ന് കോടതിയിൽ ഉണ്ടായിരുന്നത്. ഏകദേശം 13വർഷത്തോളമായി അവർ 
അനുഭവിച്ചുകൊണ്ടിരുന്ന ഒരു വലിയ ദുരിതത്തിനാണ് അന്നവർ അറുതി വരുത്തിയത്. 

ആ ചേരിയിലെ ഒരു ഗുണ്ട നേതാവായിരുന്നു അക്കു യാദവ് എന്ന ഭാരത് കാളി ചരൺ. അവിടെത്തെ താമസക്കാരിൽ ബഹു ഭൂരിപക്ഷം ദളിത് വിഭാഗത്തിൽ പെട്ടവരായിരുന്നു. ഉന്നത കുല ജാതനായിരുന്ന അക്കു യാദവ് അവിടത്തെ നീച ജാതീയ വ്യവസ്ഥിതി പച്ചയായി നടപ്പാക്കിയിരുന്ന ഒരാളായിരുന്നു. ദളിത് സ്ത്രീകളെ എപ്പോൾ വേണമെങ്കിലും അയാൾക്ക് ബലാത്സംഗം ചെയ്യുമെന്നും അതിനെതിരെ ആരും ശബ്ദിക്കരുതെന്നും എല്ലാമായിരുന്നു അയാളുടെ നിബന്ധനകൾ. ഏത് വീട്ടിലും ഏത് പാതിരക്കും കയറിച്ചെല്ലാനും ഭക്ഷണം ചോദിക്കാനും അവിടത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും അയാളുടെ കൂടെ എപ്പോഴും ഒരു ഗാങ്ങും ഉണ്ടായിരുന്നു. കള്ളും കഞ്ചാവും ശീലമാക്കിയ അവർആരെങ്കിലും പരാതി നൽകി പോലീസ് പിടിച്ചാലും അവരെ കള്ളും മറ്റും നൽകി സ്വാധീനിച്ചു ഉടൻ തന്നെ പുറത്തിറങ്ങുമായിരുന്നു.പുറത്തിറങ്ങിയാ ൽ ആ പരാതി കൊടുത്തവരെ തിരഞ്ഞു പിടിച്ചു ഉപദ്രവിക്കുകയോ, കൊല്ലുകയോ ചെയ്യുമായിരുന്നു. കൊലപാതകങ്ങൾ ചെയ്തിട്ട് പോലും അയാൾ ദിവസങ്ങൾക്കുള്ളിൽ ജയിൽ വിമോചിതനായി വന്നു തന്റെ ക്രൂര കൃത്യങ്ങൾ തുടരുമായിരുന്നു. 

പലപ്പോഴും യാദവും അയാളുടെ ഗുണ്ടാ സംഘവും ചേർന്നാകും ബലാത്സംഗവും ആക്രമണവുമൊക്കെ നടപ്പിലാക്കുക. 1991 -ൽ വെറും പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയെ യാദവും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയത്തോടെ അയാളുടെ കുപ്രസിദ്ധി ഇരട്ടിച്ചു. പതിനാലു തവണ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട് യാദവ് എങ്കിലും ഓരോ തവണയും ചുരുങ്ങിയ കാലത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ അയാൾ, ആ അറസ്റ്റിനു കാരണമായവരെ ആക്രമിച്ചും അവരുടെ വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തും അവരെ ഭീഷണിപ്പെടുത്തിയും തന്റെ ഭീകരവാഴ്ച തുടർന്നു. 

തന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് എതിര് നിന്ന ആരെയും അക്കു യാദവ് നിർദയം അക്രമിക്കുമായിരുന്നു. ഒരിക്കൽ അഷോ ഭഗത്ത് എന്ന ചേരിനിവാസിയായ യുവതിയുടെ മുലകൾ അരിഞ്ഞെടുത്ത് അവരെ കഷ്ണങ്ങളാക്കി വെട്ടിയെറിഞ്ഞു യാദവ്. ഇതിനു ദൃക്‌സാക്ഷിയായ അവിനാശ് തിവാരി എന്ന അയൽവാസി പൊലീസിൽ യാദവിനെതിരെ മൊഴി കൊടുത്തപ്പോൾ അയാളെയും യാദവ് നിർദയം വധിച്ചു. വിവാഹ നാളിൽ യാദവ് ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന്റെ ഓർമ ചേരിക്കാർക്കുണ്ട്. കൽമ എന്നുപേരായ യുവതിയെ പ്രസവിച്ചതിന്റെ ഏഴാം ദിവസമാണ് യാദവും സംഘവും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ആ സ്ത്രീ അടുത്ത ദിവസം തന്നെ മണ്ണെണ്ണ തലയിലൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു.

പലപ്പോഴായി യാദവിനെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട് ചേരിയിലെ നിരവധി യുവതികൾ. ആരും ചോദിക്കാനും പറയാനും ഇല്ലായിരുന്ന അവരെ പൊലീസ് 'അഴിഞ്ഞാട്ടക്കാരി', 'തേവിടിശ്ശി' എന്നെല്ലാമുള്ള പദപ്രയോഗങ്ങളാൽ ആട്ടിയിറക്കുകയും ചെയ്തു. അങ്ങനെ അപമാനിതനായി അവർ പൊലീസ് സ്റ്റേഷന്റെ പടിയിറങ്ങുന്നതിന്റെ പിന്നാലെ, പരാതിപ്പെട്ടു എന്ന വിവരം അക്കു യാദവിന്‌ ചോർത്തി നൽകും പൊലീസ്.  അവർ വീട്ടിൽ എത്തും മുമ്പേ, അവിടെ അക്കുവും ഗുണ്ടകളും വീണ്ടുമൊരിക്കൽ കൂടി അവരെ ആക്രമിക്കാൻ, ബലാത്സംഗം ചെയ്യാൻ കണക്കാക്കി, ആ വീട്ടുപടിക്കൽ കാത്തുനിൽപ്പുണ്ടാകും.

ഒടുവിൽ യാദവ് ബലാത്സംഗം ചെയ്ത ഇരകളിൽ ഒരാളിൽ നിന്ന്, ഒരു ദളിത് പെൺകുട്ടിയിൽ നിന്ന് അയാൾ തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു തീവ്ര പ്രതിഷേധ സ്വരം ഉയർന്നു വന്നു. അവരുടെ പേര് ഉഷ നാരായണെ എന്നായിരുന്നു. അവർ തന്റെ ഒരു ബന്ധുവിന്റെ സഹായത്തോടെ നേരിട്ട് ഡിസിപിക്ക് പരാതി നൽകി. അവർക്ക് അഭയം നൽകിയ ഡിസിപി ഉടനടി അക്കു യാദവിനെ കസ്റ്റഡിയിൽ എടുക്കാം എന്ന വാഗ്ദാനവും നൽകി. അത് ചേരിനിവാസികളുടെ ആത്മവിശ്വാസം ഏറ്റി. അന്ന് രാത്രി തന്നെ അക്കു യാദവിന്റെ വീട് ആക്രമിക്കപ്പെട്ടു. പല വഴിക്കും ഒരുപോലെ സമ്മർദ്ദം ഉണ്ടായതോടെ അക്കു യാദവ് ഭയന്നു. അയാൾ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. പൊലീസ് അയാളെ അറസ്റ്റു ചെയ്തു. 

പല കൊടും കുറ്റവാളികളുടെയും മനസ്സിൽ ഒരു വിശ്വാസമുണ്ടാകും. തങ്ങളെ ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല എന്ന ഒടുക്കത്തെ ആത്മവിശ്വാസം. 2004 ഓഗസ്റ്റ് 13 വരെ അക്കു യാദവിന്റെ മനസ്സിലും അതുതന്നെയായിരുന്നു. ആ 32 വയസ്സിനിടെ 40 -ലധികം യുവതികളെയാണ് യാദവ് ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടായിരുന്നത്. ചുരുങ്ങിയത് മൂന്നു പേരെയെങ്കിലും യാദവ് കൊലപ്പെടുത്തിയിട്ടുണ്ട് എന്നും ഇരകൾ ആക്ഷേപിച്ചിരുന്നു.

മേൽജാതിക്കാരനായ യാദവ് എന്നും ആക്രമിച്ചിരുന്നത് അയിത്തജാതിക്കാർ എന്ന് ആ സമൂഹത്തിൽ കരുതപ്പെട്ടിരുന്നവരെയാണ്. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഒന്നായ കസ്തൂർബാ നഗർ ചേരിയിൽ കഴിഞ്ഞിരുന്നവരെ. ബലാത്സംഗത്തിന് ഇരയാകുന്നവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നാൽ അവിടെ അവർ അപഹസിക്കപ്പെടുമെന്ന് യാദവിന്‌ ബോധ്യമുണ്ടായിരുന്നു. പൊലീസിലെ അക്കു യാദവിന്റെ  വേണ്ടപ്പെട്ടവർ അവസാനം വരെയും അയാളെ സംരക്ഷിച്ചു നിർത്തി. ഒടുവിൽ അക്കു യാദവിന്റെ അഹംബോധം ഇടിഞ്ഞു നിലം പൊത്തുന്ന ദിവസവും വന്നെത്തി. 2004 ഓഗസ്റ്റ് 13 -ന് ഇരുനൂറിലധികം സ്ത്രീകൾ അടങ്ങുന്ന ജനക്കൂട്ടം അയാളെ തടഞ്ഞു നിർത്തി. അവർക്ക് അന്നോളമുള്ള വിരോധം അവരയാളോട് തീർത്തപ്പോൾ, അവിടം രക്തരൂഷിതമായി. അക്കു യാദവ് അതിക്രൂരമായിത്തന്നെ കൊല്ലപ്പെട്ടു. 

കസ്തൂർബാ നഗർ ചേരിയിൽ കഴിഞ്ഞിരുന്ന പാവങ്ങൾ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. "ഇവിടത്തെ ഓരോ വീട്ടിലുമുണ്ട് അക്കു യാദവ് ബലാത്സംഗം ചെയ്ത ഒരു ഇരയെങ്കിലും..."  ചേരിയിൽ തന്നെ താമസിച്ചിരുന്ന അക്കു യാദവ് ഒരു പാൽക്കാരന്റെ മകൻ എന്ന നിലയിൽ നിന്നും, ആരും ഭയക്കുന്ന ഒരു ഗുണ്ടാത്തലവൻ എന്ന നിലയിലേക്ക് വളർന്നുവന്നത് വളരെ പെട്ടെന്നായിരുന്നു. ഭീഷണിപ്പെടുത്തി പണം പിടുങ്ങലായിരുന്നു അയാളുടെ പ്രധാന ഉപജീവനമാർഗം. അതിനുവേണ്ടി സ്വന്തമായി ഒരു ഗുണ്ടാസംഘത്തെയും അയാളും സഹോദരന്മാരും ചേർന്ന് തീറ്റിപ്പോറ്റിയിരുന്നു. പൊലീസിന് കൃത്യമായ മാസപ്പടി നൽകിയിരുന്ന യാദവിനെ അവർ കൃത്യമായി സംരക്ഷിച്ചു നിർത്തി.  അയാൾ സ്ത്രീകളെ ബലാത്സംഗം ചെയ്തിരുന്നത് അവരുടെ പുരുഷന്മാർക്കുമേൽ അയാളുടെ സ്വാധീനം, ഭീതിയുടെ പരിവേഷം ഉറപ്പിക്കാൻ വേണ്ടിയായിരുന്നു.

പലപ്പോഴും യാദവും അയാളുടെ ഗുണ്ടാ സംഘവും ചേർന്നാകും ബലാത്സംഗവും ആക്രമണവുമൊക്കെ നടപ്പിലാക്കുക. 1991 -ൽ വെറും പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയെ യാദവും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയത്തോടെ അയാളുടെ കുപ്രസിദ്ധി ഇരട്ടിച്ചു. പതിനാലു തവണ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട് യാദവ് എങ്കിലും ഓരോ തവണയും ചുരുങ്ങിയ കാലത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ അയാൾ, ആ അറസ്റ്റിനു കാരണമായവരെ ആക്രമിച്ചും അവരുടെ വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തും അവരെ ഭീഷണിപ്പെടുത്തിയും തന്റെ ഭീകരവാഴ്ച തുടർന്നു. 

തന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് എതിര് നിന്ന ആരെയും അക്കു യാദവ് നിർദയം അക്രമിക്കുമായിരുന്നു. ഒരിക്കൽ അഷോ ഭഗത്ത് എന്ന ചേരിനിവാസിയായ യുവതിയുടെ മുലകൾ അരിഞ്ഞെടുത്ത് അവരെ കഷ്ണങ്ങളാക്കി വെട്ടിയെറിഞ്ഞു യാദവ്. ഇതിനു ദൃക്‌സാക്ഷിയായ അവിനാശ് തിവാരി എന്ന അയൽവാസി പൊലീസിൽ യാദവിനെതിരെ മൊഴി കൊടുത്തപ്പോൾ അയാളെയും യാദവ് നിർദയം വധിച്ചു. വിവാഹ നാളിൽ യാദവ് ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന്റെ ഓർമ ചേരിക്കാർക്കുണ്ട്. കൽമ എന്നുപേരായ യുവതിയെ പ്രസവിച്ചതിന്റെ ഏഴാം ദിവസമാണ് യാദവും സംഘവും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ആ സ്ത്രീ അടുത്ത ദിവസം തന്നെ മണ്ണെണ്ണ തലയിലൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. 

പലപ്പോഴായി യാദവിനെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട് ചേരിയിലെ നിരവധി യുവതികൾ. ആരും ചോദിക്കാനും പറയാനും ഇല്ലായിരുന്ന അവരെ പൊലീസ് 'അഴിഞ്ഞാട്ടക്കാരി', 'തേവിടിശ്ശി' എന്നെല്ലാമുള്ള പദപ്രയോഗങ്ങളാൽ ആട്ടിയിറക്കുകയും ചെയ്തു. അങ്ങനെ അപമാനിതനായി അവർ പൊലീസ് സ്റ്റേഷന്റെ പടിയിറങ്ങുന്നതിന്റെ പിന്നാലെ, പരാതിപ്പെട്ടു എന്ന വിവരം അക്കു യാദവിന്‌ ചോർത്തി നൽകും പൊലീസ്.  അവർ വീട്ടിൽ എത്തും മുമ്പേ, അവിടെ അക്കുവും ഗുണ്ടകളും വീണ്ടുമൊരിക്കൽ കൂടി അവരെ ആക്രമിക്കാൻ, ബലാത്സംഗം ചെയ്യാൻ കണക്കാക്കി, ആ വീട്ടുപടിക്കൽ കാത്തുനിൽപ്പുണ്ടാകും.

ഒടുവിൽ യാദവ് ബലാത്സംഗം ചെയ്ത ഇരകളിൽ ഒരാളിൽ നിന്ന്, ഒരു ദളിത് പെൺകുട്ടിയിൽ നിന്ന് അയാൾ തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു തീവ്ര പ്രതിഷേധ സ്വരം ഉയർന്നു വന്നു. അവരുടെ പേര് ഉഷ നാരായണെ എന്നായിരുന്നു. അവർ തന്റെ ഒരു ബന്ധുവിന്റെ സഹായത്തോടെ നേരിട്ട് ഡിസിപിക്ക് പരാതി നൽകി. അവർക്ക് അഭയം നൽകിയ ഡിസിപി ഉടനടി അക്കു യാദവിനെ കസ്റ്റഡിയിൽ എടുക്കാം എന്ന വാഗ്ദാനവും നൽകി. അത് ചേരിനിവാസികളുടെ ആത്മവിശ്വാസം ഏറ്റി. അന്ന് രാത്രി തന്നെ അക്കു യാദവിന്റെ വീട് ആക്രമിക്കപ്പെട്ടു. പല വഴിക്കും ഒരുപോലെ സമ്മർദ്ദം ഉണ്ടായതോടെ അക്കു യാദവ് ഭയന്നു. അയാൾ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. പൊലീസ് അയാളെ അറസ്റ്റു ചെയ്തു. 

എന്നാൽ പൊലീസിൽ നല്ല സ്വാധീനമുണ്ടായിരുന്ന യാദവ് പുഷ്പം പോലെ ഇറങ്ങിപ്പോരും എന്ന് ചേരിക്കാർക്ക് അറിയുമായിരുന്നു. അടുത്ത ദിവസം അയാളെ നാഗ്പൂർ ജില്ലാ കോടതിയിൽ ഹാജരാക്കുന്ന നാൾ, ചേരിയിലെ ഇരുനൂറോളം സ്ത്രീകൾ കറിക്കത്തികളും കത്രികകളും ഇഷ്ടികകളും ഒക്കെയായി കോടതി പരിസരത്തു തടിച്ചു കൂടി. ജാമ്യം കിട്ടും എന്നറിഞ്ഞതോടെ അവർ അയാൾക്കുള്ള നീതി സ്വയം നടപ്പിലാക്കാൻ തന്നെ തീരുമാനമെടുത്തു. വിചാരണയ്ക്കായി യാദവ് പൊലീസ് ബന്തവസ്സിൽ കോടതിയിൽ വന്നിറങ്ങി. കോടതി മുറിയിലേക്ക് നടന്നു നീങ്ങവേ, തന്റെ മുൻ ഇരകളിൽ പലരെയും യാദവ് വഴിയിൽ കണ്ടു. അതിലൊരു സ്ത്രീയ്ക്ക് നേരെ യാദവിന്റെ വായിൽ നിന്ന് ഒരു പരിഹാസവാക്ക് പുറപ്പെട്ടു, "എടീ അഴിഞ്ഞാട്ടക്കാരി, ഇവിടത്തെ തിരക്കൊക്കെ ഒന്ന് കഴിഞ്ഞോട്ടെ, ഒരു റൌണ്ട് കൂടി ഞാൻ നിന്നെ ബലാത്സംഗം ചെയ്യാൻ വരുന്നുണ്ട്." അതുകേട്ട് അയാളെ അനുഗമിച്ച പോലീസുകാർ കുലുങ്ങിച്ചിരിച്ചു. 

"നമ്മൾ രണ്ടും കൂടി ഇനിയും ഈ ഭൂമിയിൽ വേണ്ട, ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ...." അയാൾ പരിഹസിച്ച സ്ത്രീ കണ്ണീർ തുടച്ചുകൊണ്ട് ഉച്ചത്തിൽ അലറി. അവൾ തന്റെ ചെരുപ്പൂരി അയാളുടെ മുഖത്തടിച്ചു. നിമിഷങ്ങൾക്കകം നാലുഭാഗത്തും നിന്നായി നിരവധി സ്ത്രീകൾ ആ ആക്രമണത്തിൽ പങ്കുചേർന്നു. യാദവിന്റെ മുഖത്ത് മുളകുപൊടി വിതറപ്പെട്ടു. തലയ്ക്ക് പല ഇഷ്ടികകളും വന്നിടിച്ചു. അയാളുടെ ദേഹത്തിന്റെ ഓരോ ഇഞ്ചിലും ആ സ്ത്രീകളുടെ കറിക്കത്തികൾ കയറിയിറങ്ങി. അയാളുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഭയന്നോടി. പത്തു മിനിട്ടു നേരം മാത്രമാണ് അയാളെ അവർ ആക്രമിച്ചത് .അതിനുള്ളിൽ അയാൾക്കേറ്റത് 70 ലധികം കുത്തുകളാണ്. അയാളെ വധിച്ചിട്ടും ക്രോധം അടങ്ങാഞ്ഞ ആ യുവതികൾ തങ്ങളെ ബലാത്സംഗം ചെയ്ത ആ ബലാത്സംഗിയുടെ ജനനേന്ദ്രിയം കറിക്കത്തിക്ക് അരിഞ്ഞെടുത്തിട്ടാണ് സ്ഥലം വിട്ടത്. 

"ഒന്നും മുൻ‌കൂർ പ്ലാൻ ചെയ്തുകൊണ്ടായിരുന്നില്ല." ഉഷാ നാരായണെ പറഞ്ഞു. അപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ സംഭവിച്ചു പോയി. ഇനി ജീവപര്യന്തം ജയിലിൽ കഴിച്ചുകൂട്ടേണ്ടി വന്നാലും ശരി അയാളെ പേടിച്ച് ഒരു നിമിഷം പോലും ഇനി കഴിയുന്ന പ്രശ്നമില്ല എന്ന് അവർ തീരുമാനിക്കുകയായിരുന്നു. 

ആക്രമണം പൂർത്തിയാക്കി അവർ മടങ്ങിയപ്പോൾ ആ കോടതി അങ്കണം ചോരയാൽ ചുവന്നു. പതിനഞ്ചു മിനിറ്റിനുള്ളിൽ തന്നെ അയാൾ ചത്തുമലച്ചു കിടന്നു. ചേരിനിവാസികളായ അഞ്ചു സ്ത്രീകളെ അക്കുയാദവിന്റെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യാൻ അധികാരികൾ ശ്രമിച്ചെങ്കിലും, ചേരിയിലെ സകല സ്ത്രീകളും ഈ കുറ്റത്തിൽ തുല്യ പങ്കാളിത്തം ഏറ്റുപറഞ്ഞുകൊണ്ട് മുന്നോട്ടുവന്നതോടെ പൊലീസ് കുഴങ്ങി. അക്കാലത്ത് ഉഷാ നാരായണെ അടക്കമുള്ള പലർക്കും എതിരെ കേസ് നടന്നു എങ്കിലും, 2012 -ൽ അവരെല്ലാം തന്നെ തെളിവില്ല എന്ന പേരിൽ കുറ്റവിമുക്തരാക്കപ്പെട്ടു. 

അക്കു യാദവിനെ ആ ആൾക്കൂട്ടം ഇല്ലാതാക്കിയത് ബലാത്സംഗം ചെയ്യപ്പെട്ട അമ്പതിൽ അധികം യുവതികളുടെ വേദനകൾക്ക് പരിഹാരമാവില്ല എങ്കിലും, സമൂഹത്തിന്റെ കണ്ണുകൾ തുറപ്പിക്കാൻ തങ്ങളുടെ പ്രവൃത്തിക്കായി എന്നാണ് അവർ ഇന്നും ഉറച്ചുവിശ്വസിക്കുന്നത്.