നാദാപുരം : കുമ്മങ്കോട് അഹമ്മദ് മുക്കിൽ എട്ടു വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചെന്ന പരാതിയിൽ അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയിൽ. ഇന്ന് 
രാവിലെയാണ് അഹമ്മദ് മുക്കിലെ വീട്ടിന്നടുത്ത് റോഡരികിൽ 
നിൽക്കുകയായിരുന്ന കുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചതായി പറയപ്പെടുന്നത്. കുട്ടിയുടെ അട്ടഹാസം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും കുട്ടിയോട് കാര്യം ചോദിച്ചപ്പോൾ തന്നെ ഒരാൾ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചെന്ന് പറയുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ സമീപത്തെ റോഡിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്യുകയും കുട്ടിയുടെ മുന്നിൽ എത്തിച്ചപ്പോള ഇദ്ദേഹം തന്നെയാണെന്ന് കുട്ടി പറയുകയുമായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിക്കുകയും പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.