യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ചില ട്രെയിനുകള്‍ റദ്ദാക്കി, യാത്രകള്‍ വെട്ടിച്ചുരുക്കി
തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം.മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
1. എറണാകുളം - ഗുരുവായൂര്‍ എക്സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി.
2. കൊല്ലം - എറണാകുളം മെമു എക്സ്പ്രസ് നാളെ മുതല്‍ മെയ് 31 വരെ ഭാഗികമായി റദ്ദാക്കി.
ട്രെയിനുകള്‍ക്ക് നിയന്ത്രണം
1. ഈ മാസം 15ന് നിലമ്ബൂര്‍ - കോട്ടയം ട്രെയിന്‍ അങ്കമാലി വരെ മാത്രം.
2. മെയ് 8,15 തീയതികളില്‍ കണ്ണൂര്‍ - എറണാകുളം എക്സ്പ്രസ് തൃശ്ശൂര്‍ വരെ മാത്രം.
3. മെയ് 8,15 തീയതികളില്‍ തിരുവനന്തപുരം - ഗുരുവായൂര്‍ ഇന്റര്‍സിറ്റി എറണാകുളം വരെ മാത്രം.
4. മെയ് 9,16 തീയതികളില്‍ ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും.
5. മെയ് 8,15 തീയതികളിലെ പുനലൂര്‍ - ഗുരുവായൂര്‍ എക്സ്പ്രസ് കോട്ടയം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.
6. മെയ് 15ന് വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറ വരെ വരെ മാത്രേ സര്‍വ്വീസ് നടത്തൂ.
7. എറണാകുളം കൊല്ലം മെമു മെയ് 30 വരെ കായംകുളം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍