മകന്റെ സ്കൂട്ടർ കത്തിക്കാൻ മാതാവിന്റെ ക്വട്ടേഷൻ; നാലുപേർ അറസ്റ്റിൽ
പട്ടിക്കാട് മുള്ള്യാകുർശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കൽ കോളനിയിലെ തച്ചാം കുന്നൻ നഫീസ (48), അയൽവാസിയും സുഹൃത്തുമായ മുള്ള്യാടെ കുർശ്ശി വലിയപറമ്പിലെ കീഴുവീട്ടിൽ
മെഹബൂബ് (58), ക്വട്ടേഷൻ
സംഘാംഗങ്ങളായ തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), കൂട്ടാളിയായ അബ്ദുൾ നാസർ (പൂച്ച നാസർ 32 ) എന്നിവരെയാണ് മേലാറ്റൂർ പോലീസ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
നഫീസയ്ക്ക് മറ്റൊരാളുമായുണ്ടായ അടുപ്പം മകൻ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ക്വട്ടേഷന് കാരണമായതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ മൂന്നു
മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നഫീസയുടെ വീടിന് അര കിലോമീറ്റർ മാറി വാടക ക്വാർട്ടേഴ്സിലാണ് മകൻ മുഹമ്മദ് ഷഫീഖ് (26) താമസിക്കുന്നത്. അവിടെ മുറ്റത്ത് നിർത്തിയ സ്കൂട്ടർ അജ്ഞാതസംഘം പെട്രോൾ ഒഴിച്ച് തീയിട്ട് കത്തിച്ചു എന്നായിരുന്നു കേസ്. സ്കൂട്ടർ പൂർണമായു കത്തിനശിച്ചിരുന്നു. വിശദമായ അന്വേഷണത്തിലാണ് മാതാവിനുള്ള പങ്ക് തെളിഞ്ഞതും അറസ്റ്റുണ്ടായതും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍