വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ
താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട്ടിൽ ഞായറാഴ്ച നടന്ന വിവാഹത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ,വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സ തേടിയത്.
ഇന്നലയും, ഇന്നുമാണ് ആളുകൾ ചികിത്സതേടി എത്തിയത്.
വിവാഹ വീട്ടിൽ നിന്നും മന്തി കഴിച്ചവർക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ചർദ്ദി, വയർവേദന തുടങ്ങിയ ലക്ഷണങ്ങളുമായും ആളുകൾ ചികിത്സ തേടിയിട്ടുണ്ട്.
ആളുകൾ കൂട്ടത്തോടെ ചികിത്സ തേടിയിട്ടും ആരോഗ്യ വകുപ്പ് ഇതു സംബന്ധിച്ച് യാതൊരുവിധ അന്വേഷണമോ , നടപടിയോ കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
