കണലാട് ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത മനോജ്നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
പുതുപ്പാടി:പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 5-ാം വാർഡിൽ (കണലാട്) നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.പി.ഐ.എമ്മിലെ അജിത മനോജ് തെരഞ്ഞെടുപ്പ് ഉപ വരണാധികാരിയും പുതുപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ ഷാനവാസ് ഇ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പച്ചു സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം ആർ.പി. ഭാസ്കരൻ, ഏരിയാ സെക്രട്ടറി കെ. ബാബു, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.സി. വേലായുധൻ, ടി.സി. വാസു, ടി.എ. മൊയ്തീൻ, എം.ഇ.ജലീൽ, ലോക്കൽ സെക്രട്ടറിമാരായ കെ.ഇ. വർഗ്ഗീസ്, പി.കെ. ഷൈജൽ. സിപിഐ നേതാക്കളായ ടി.എം. പൗലോസ്, ഐബിറെജി, ദിലീപ് അടിവാരം, കേരള കോൺഗ്രസ് (എം) നേതാവ് വിനോദ് കിഴക്കയിൽ, ഐ എൻ എൽ നേതാക്കളായ നാസർ കൈതപ്പൊയിൽ, അമ്പുഡു ഗഫൂർ, എൻസിപി നേതാവ് യൂസഫ് കോരങ്ങൽ എന്നിവർ പങ്കെടുത്തു.
