കാക്ക കുഞ്ഞിന് പുതുജീവൻ നൽകി കോരങ്ങാട് സ്വദേശി ബാബു.
താമരശ്ശേരി:തത്തയെയും മൈനയെയും പ്രാവിനെയും പോലെ കാക്ക വീട്ടിലെ അംഗത്തെ പോലെ വളരുന്നത് ഒരു പക്ഷേ അവിശ്വസനീയമായി തോന്നാം. എന്നാൽ താമരശ്ശേരി കോരങ്ങാട് സ്വദേശി ബാബു വീടിനു സമീപത്തെ പറമ്പിൽ അവശനിലായ കാക്ക കുഞ്ഞിന് പുതുജീവൻ നൽകിയിരിക്കുകയാണ്.
പൂച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയാണ് ബാബു കാക്ക കുഞ്ഞിന് ഭക്ഷണം നൽകി വളർത്തിയത്. ഏതാനും ദിവസങ്ങൾ മാത്രം പ്രായം ആയതിനാൽ ഏറെ പ്രയാസപ്പെട്ടാണ് കാക്ക കുഞ്ഞിന് ഭക്ഷണം നൽകിക്കൊണ്ടിരുന്നത്. ഒരു ജീവൻ രക്ഷിച്ച സന്തോഷത്തിലാണ് കോരങ്ങാട് സ്വദേശി ബാബു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍