പൂനൂർ സമസ്ത മഹൽ നേതാക്കൾ മരണ വീട് സന്ദർശിച്ചു

പൂനൂർ: നാടിനെ നടുക്കിയ വാഹന അപകടത്തിൽ മരണപ്പെട്ട കക്കാട്ടുമ്മൽ മുഹമ്മദലിയുടെ വീട്ടിൽ പൂനൂർ സമസ്ത മഹൽ വർക്കിംഗ് ചെയർമാൻ റസാഖ് ദാരിമി,കൺവീനർ ഇസ്മായിൽ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും സന്ദർശനം നടത്തി. ബഷീർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
അസീസ് മുസ്ല്യാർ മാഹിരി, സമദ് ഹാജി കോരങ്ങാട്, മരക്കാർ കുട്ടി കോളിക്കൽ, ഹാരിസ് മുസ്ല്യാർ,ഇഖ്ബാൽ മുസ്ല്യാർ,ഹംസ മുസ്ല്യാർ തലയാട് എന്നിവരും സന്ദർശനം നടത്തുകയും ദുഃഖാർത്തരായ  കുടുംബത്തെ ആശ്വസിപ്പിച്ചു.