കുടിക്കൽ ഉമ്മരത്ത് ബൈക്ക് അപകടം രണ്ടുപേർക്ക് പരിക്ക്


താമരശ്ശേരി: കുടുക്കിൽ ഉമ്മരം വെഴുപ്പൂർ സ്കൂളിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ച് യാത്രികർ കാറിന് മുന്നിലേക്ക് തെറിച്ചു വീണു. ബൈക്ക് ഓടിച്ച മരംഞ്ചാട്ടി ഇളവുങ്ങൽ  ജോയൽ (21), മാതാവ്  ബിനി (46) എന്നിവർക്കാണ് പരുക്കേറ്റത്.ഞായറാഴ്ച രാത്രിയുടെ ആയിരുന്നു അപകടം.

താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടതുവശത്തെ മരത്തിൽ 
ഇടിച്ച് എതിർ ദിശയിൽ വരികയായിരുന്ന കാറിന് മുന്നിലേക്ക് തെറിച്ച് വീഴുകയായിരുന്നെന്ന് നാട്ടുകാർ 
പറഞ്ഞു. പരുക്കേറ്റവരെ ഓമശ്ശേരിയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.