ചുരത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീ മരണപ്പെട്ടു

അടിവാരം :വയനാട് ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കൊടുവള്ളി,പാലകുറ്റി സ്വദേശിയായ ഹനീഫയുടെ ഭാര്യ സക്കീന ബാനു ആണ് മരണപ്പെട്ടത്.ഇന്ന് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്

, മരവും കയറ്റി ചുരം ഇറങ്ങി വന്ന ദോസ്ത് വാൻ അടിവാരം ഭാഗത്തുനിന്നും വന്ന കൊടുവള്ളി സ്വദേശികളായ കുടുംബം സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.