വിവാഹ സുദിനം കിടപ്പ് രോഗികൾക്ക് കൈത്താങ്ങ്
താമരശ്ശേരി ; വട്ടക്കൊരുവിൽ പി അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് റഈസ് വിവാഹ സുദിനമായ 21/5/23 ന്
കോരങ്ങാട്ട് പ്രവർത്തിക്കുന്ന താമരശ്ശേരി സുരക്ഷ പെയിൻ,& പാലിയേറ്റീവ് സൊസൈറ്റി നോർത്ത് മേഖലാ കമ്മിറ്റിക് കിടപ്പ് രോഗികൾക്കായുള്ള വീൽചെയർ നൽകി മാതൃകയായത് .
ആഘോഷങ്ങളും വിവാഹങ്ങളും കിടപ്പുരോഗികൾക്കായുള്ള സാന്ത്വനമായി മാറുകയാണ് പുത്തൻ യുവതലമുറ .
വരൻ മുഹമ്മദ് റഈസ് നൽകിയ വീൽചെയറിനുള്ള ധനസഹായം സൊസൈറ്റി ചെയർമാൻ ടി എം അബ്ദുൽ ഹക്കീം മാസ്റ്റർ ഏറ്റുവാങ്ങി കൺവീനർ പി എം അബ്ദുൽ മജീദ് പി എം ശശി പിതാവ് അബ്ദുറഹിമാൻ കെ സി സുധീഷ് എ പി അഖിൽ യൂനുസ് കുട്ടാപ്പി തുടങ്ങിയവർ പങ്കെടുത്തു
