കര്‍ണാടക വഖ്ഫ് ബോര്‍ഡ് പ്രസിഡന്റ് ഷാഫി സഅദിയ്യയുടെ ചെയർമാൻ സ്ഥാനം റദ്ദാക്കി.
ബെംഗളൂരു: ബിജെപി നോമിനിയാണെന്ന ആരോപണമുണ്ടായിരുന്ന കര്‍ണാടക വഖ്ഫ് ബോര്‍ഡ് പ്രസിഡന്റ് ഷാഫി സഅദിയ്യയുടെ ചെയർമാൻ സ്ഥാനം തെറിച്ചു .
ബിജെപി ഭരണകാലത്ത് നിയമിതരായ കര്‍ണാടക വഖഫ് ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ നാമനിര്‍ദേശം സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന എന്‍ കെ മുഹമ്മദ് ഷാഫി സഅദി, ബോര്‍ഡ് അംഗങ്ങളായ മിര്‍ അസ്ഹര്‍ ഹുസയ്ന്‍, ജി യാക്കൂബ്, ഐഎഎസ് ഓഫിസര്‍ സെഹ്‌റ നസീം എന്നിവരുടെ നാമനിര്‍ദേശമാണ് റദ്ദാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഷാഫി സഅദി കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇദ്ദേഹം ബിജെപി നോമിനിയാണെന്ന ആരോപണമുണ്ടായിരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനു പിന്നാലെ ഷാഫി സഅദി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറില്‍ മുസ്‌ലിംകള്‍ക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നല്‍കണമെന്നാണ് ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നത്.