ഉപതെരഞ്ഞെടുപ്പ് ;എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.
താമരശ്ശേരി : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡ് കനലാട് എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.സജിത മനോജാണ് എൽഡിഎഫ് സ്ഥാനാർത്ഥി.
നിലവിൽ വാർഡ് മെമ്പർ ആയിരുന്ന സിന്ധു ജോയ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനത്തിനു പിന്നാലെ ഗ്രാമപ്പഞ്ചായത്ത് അംഗത്വവും രാജി വച്ചിരുന്നു. തിരുവനന്തപുരത്ത് മ്യൂസിയം വകുപ്പിൽ സർക്കാർജോലി ലഭ്യമായ സാഹചര്യത്തിലാണ് രാജിവെക്കേണ്ടി വന്നത്..
മെയ് 30-ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറു വരെയാണ് ഉപതിരഞ്ഞെടുപ്പ്. 31-ാം തീയ്യതിയാണ് വോട്ടെണ്ണൽ. അന്നേദിവസം രാവിലെ പത്ത് മണി മുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. സ്ഥാനാർഥികൾ 11-നകം നാമനിർദേശ പത്രിക സമർപ്പിക്കണം. പത്രികകളുടെ സൂക്ഷ്മപരിശോധന 12-ന് നടക്കും. മെയ് 15 ആണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍