വ്യവസായിയെ കൊലപ്പെടുത്തി, മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി
തിരൂര്‍: വ്യാപാരിയെ കൊന്ന് കഷങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനും കാമുകി യും.തിരൂര്‍ സ്വദേശി ഹോട്ടല്‍ ഉടമയായ സിദ്ധിക്കിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി(21)യും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന(18)യും അറസ്റ്റിലായി. പ്രതികളെ ചെന്നൈയില്‍ വെച്ച് തമിഴ്നാട് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കേരളാ പോലീസ് സംഘം ചെന്നൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരും. പ്രതികള്‍ കഴിഞ്ഞ ദിവസം മുതല്‍ ഒളിവില്‍ ആയിരുന്നു.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് സിദ്ധിഖിനെ പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തികഷ്ണങ്ങളാക്കി മൃതദേഹം ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന വിവരം. സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്.
സിദ്ധിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡും നഷ്ടപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് സംഭവത്തില്‍ തുമ്ബുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായതായി കണ്ടെത്തി. പ്രതികള്‍ മൃതദേഹം തള്ളിയെന്ന് പറയുന്ന അഗളിയില്‍ ഇന്ന് മലപ്പുറം എസ്‌പി നേരിട്ടെത്തും
