വാർഡ് അംഗത്തിന്റെ തലയിൽ തേങ്ങ വീണു:കണ്ടു ഭയന്ന തെങ്ങുകയറ്റക്കാരൻ താഴെ വീണ് ഗുരുതരപരുക്ക്



തിരൂരങ്ങാടി: തേങ്ങയിടുന്ന സമയം തേങ്ങ തലയില്‍ വീണ് വാർഡ് മെമ്പർ ക്ക് പരുക്കേറ്റു.മൂന്നിയൂര്‍ പഞ്ചായത്ത് 6 -ാം വാര്‍ഡ് അംഗം പടിക്കല്‍ സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ സഫീറിനാണ് (25) പരുക്കേറ്റത്.ഇതുകണ്ട് പേടിച്ച തേങ്ങയിടാന്‍ കയറിയ വെളിമുക്ക് പാലക്കല്‍ സ്വദേശി പാറായി കോഴിപറന്പത്ത് നൗഷാദിനും(38) തെങ്ങില്‍നിന്നു വീണ് പരുക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളജിലും സഫീര്‍ കോഴിക്കോട് സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാവിലെ 7.30 ന് ആണ് സംഭവം.മൂന്നിയൂര്‍ പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറാണ് നൗഷാദ്. മറ്റു സമയങ്ങളില്‍ തേങ്ങയിടുന്നതിനും പോകാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍