കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പുതുപ്പാടിയില്‍ കണ്ടെത്തി


പുതുപ്പാടി:കാർ പണയം വെച്ചത് സംബന്ധിച്ച ഇടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ പുതുപ്പാടിയിലെ കണ്ണപ്പന്‍കുണ്ട് മയിലള്ളംപാറയില്‍ കണ്ടെത്തി.

കൊണ്ടോട്ടി സ്വദേശി നിഷാദ് എന്ന യുവാവിനെയാണ് കണ്ടെത്തിയത്.കാർ പണയം വെച്ചത് സംബന്ധിച്ച ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് കാരണം. കണ്ണപ്പന്‍കുണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ എഴുപേരും ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.പ്രതികളേയും നിഷാദിനേയും നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ചു. യു എച്ച് സിറാജ്, പികെ ഹുസൈൻ, മുഹമ്മദ് ഇർഫാൻ, കെ ജുനൈദ്, ദിൽഷാദ്, ഹൈദർ അലി, ജംഷീർ വിപി എന്നിവരാണ് കേസിലെ പ്രതികൾ.

ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചത്.തുടര്‍ന്ന് പോലീസ് നഗരത്തിലെ സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസിന് തുമ്പുണ്ടായത്.
കൂടുതല്‍ അന്ന്വേഷണമുണ്ടാവുമെന്നും ദുരൂഹത മാറ്റുമെന്നും,പോലീസ് അറിയിച്ചു.