സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം!
തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങിളിലും വ്യത്യസ്ത ദിവസങ്ങളിലുമായി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.2023 മെയ് 13, 14 തീയതികളില്‍ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മെയ് 15 മുതല്‍ മെയ് 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശം.
