യാത്രക്കിടെ ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം; കാർ തലകീഴായി മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു.


നരിക്കുനി:ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
നരിക്കുനി പൂനൂർ റോഡിൽ മൃഗാശുപത്രിക്ക് സമീപമുള്ള ഇറക്കത്തിലാണ് ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം സംഭവിച്ചതാണ് അപകടത്തിന് കാരണം എന്ന് കരുതുന്നു.