പകർച്ചവ്യാതിക്കെതിരെ നിതാന്ത ജാഗ്രതാ ബോധവത്കരണവും, ജീവതാളം ജീവിതശൈലി രോഗനിർണയ ക്യാമ്പും...
താമരശ്ശേരി ഗ്രാമപഞ്ചായത്തും താമരശ്ശേരി താലൂക്ക് ആശുപത്രിയും വാർഡ് ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ പകർച്ചവ്യാതിക്കെതിരെ അഞ്ചാം വാർഡിൽ നിതാന്ത ജാഗ്രത എന്ന ബോധവൽക്കരണ പരിപാടിയും ജീവതാളം പരിപാടിയുടെ രണ്ടാംഘട്ട ജീവിതശൈലി രോഗനിർണയ ക്യാമ്പും താമരശ്ശേരി ചുങ്കം അംഗനവാടിയിൽ വച്ച് വാർഡ് മെമ്പർ ഉദ്ഘാടനം AP മുസ്തഫ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ HI സുരേഷ് അധ്യക്ഷത വഹിച്ചു.4ാം വാർഡ് മെമ്പർവള്ളി, രണ്ടാം വാർഡ് മെമ്പർ PT ആയിഷ, JHIമാരായ നീതു, ആര്യ, JPHN ലത, സുലോചന ടീച്ചർ ,സ്മിതCK, നസിയ സമീർ ,ജോസ് തുണ്ടത്തിൽ, op മുഹമ്മദ്, വഹീദ ടീച്ചർ എന്നിവർ സംസാരിച്ചു.
