ഭക്ഷ്യവിഷബാധ;ആരോഗ്യ വകുപ്പ് വിവാഹ വീട്ടിൽ പരിശോധന നടത്തി

താമരശ്ശേരി: അമ്പായത്തോട്ടിൽ വിവാഹ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ പ്രവർത്തകൾ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും, പരിശോധന നടത്തുകയും ചെയ്തു. ഞായറാഴ്ചയായിരുന്നു വിവാഹം, വിവാഹ ദിവസം ചിക്കൻ കഴിച്ചർക്കാണ് തലവേദന, വയറു വേദന, ചർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. 


താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, ജില്ലക്ക് അകത്തും, പുറത്തും വിവിധ സ്വകാര്യ ആശുപത്രിയിലും ആളുകൾ ചികിത്സ തേടിയിരുന്നു. 

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് പുറമെ ഇന്നും ചികിത്സ തേടി ആളുകൾ ആശുപത്രികളിൽ 
എത്തിയിരുന്നു.എന്നാൽ പൊതുജന ആരോഗ്യ വകുപ്പ് അധികൃതർ വിവരം അറിയുന്നത് ഇന്നലെ രാത്രി ടി ന്യൂസ് വാർത്ത പുറത്തുവിട്ട ശേഷമാണ്.ഇതേ തുടർന്നാണ് ഇന്ന് ഗൃഹസന്ദർശനം 
നടത്തി വിവരശേഖരണം നടത്തിയത്