പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു


താമരശ്ശേരി : കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പെൻഷൻ ഗുണഭോക്താക്കളെ സംഘടിപ്പിച്ചുകൊണ്ട് കെഎസ്‌കെടിയു താമരശ്ശേരി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോരങ്ങാട് പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. 

കെ എസ് കെ ടി യു താമരശ്ശേരി ഏരിയ സെക്രട്ടറി എ.പി സജിത്ത്  പെൻഷൻ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു.മേഖല കമ്മിറ്റി അംഗം ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷംസീർ  അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി സുധാകരൻ, ഏരിയാ കമ്മിറ്റി അംഗം ബിജു .മുഹമ്മദ് സിനാൻ.അബ്ദുല്ലത്തീഫ് കെ വി .സി പി കൃഷ്ണൻകുട്ടി .ദിവാകരൻ എന്നിവർ പങ്കെടുത്തു.