താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു


താമരശ്ശേരി ചുരത്തിൽ ലോറികൾ കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ചുരം 5, 6 വളവുകൾക്കിടയിൽ ആണ് രണ്ട് ലോറികൾ കുടുങ്ങിയത്. ഹൈവേ പോലീസും ചുരം  എൻ ആർ ഡി എഫ്‌ വളണ്ടിയർമാരും ചേർന്ന് വൺവേ അടിസ്ഥാനത്തിൽ  വാഹനങ്ങൾ കടത്തിവിടുന്നു. ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. ലോറികൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.