വിരണ്ടോടിയ പോത്തിനെ സാഹസികമായി പിടികൂടി.
താമരശ്ശേരി; കന്നൂട്ടിപ്പാറ മദാരി മുക്കിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിരണ്ടോടിയ പോത്തിനെ നരിക്കുനിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന അതിസാഹസികമായി പിടികൂടി.താമരശ്ശേരി സ്വദേശി നജീബിന്റെ ഉടമസ്ഥയിലുള്ള പോത്താണ് വിരണ്ട് ഓടിയത്.
കഴിഞ്ഞ ചെറിയപെരുന്നാൾ തലേദിവസം വിരണ്ട് ഓടിയ പോത്തിനെയാണ് പിടികൂടിയത്. ഇത്രയും ദിവസമായിട്ടും പോത്തിനെ പിടികൂടാൻ ആയിരുന്നില്ല. പിന്നീടാണ് അഗ്നിരക്ഷാസേന സഹായം തേടിയത്.സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖ്.അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് എൻ ഗണേശൻ .കെ കെ രമേശൻ .ഫയർ ഓഫീസർമാരായ അനൂപ്. റെജിൻ .നിഖിൽ .രഞ്ജിത്ത് .ഹോം ഗാർഡ് സോമൻ . രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പേത്തിനെ പിടികൂടിയത്.
