ജലജീവൻ മിഷൻ പൈപ്പിടൽ; ഗ്രാമീണ റോഡുകൾ ചളിക്കുളമായി.


താമരശ്ശേരി :ജലജീവൻ മിഷൻ  പദ്ധതിയുടെ ഭാഗമായി റോഡിൽ   പൈപ്പിടുന്നതുമൂലം  ഗ്രാമീണ റോഡുകൾ ചളിക്കുളമായി.

ഓരോ റോഡുകളും പണി കഴിഞ്ഞതിനുശേഷം കൃത്യമായി ശരിയാക്കുന്നത് മൂലം  റോഡിൽ ചളി കെട്ടിക്കിടക്കാൻ കാരണം. ചിലയിടങ്ങളിൽ വാഹനങ്ങളും കുഴിയിൽ കുടുങ്ങുന്നത് പതിവായി .കാൽനടയായി ആളുകൾക്കും പോകാൻ പറ്റാതായി കാലവർഷം എത്തുന്നതോടെ ഗ്രാമീണ റോഡിലൂടെ യാത്ര ദുരിതമാകും.റോഡുകൾ എന്ന് ശരിയാക്കുമെന്ന് അധികൃതരുടെ ഭാഗത്തുനിന്ന് ജനങ്ങൾക്ക് ഒരുറപ്പും ലഭിച്ചിട്ടില്ല.