റേഷൻ കടക്ക് മുമ്പിൽ കരിങ്കൊടി നാട്ടൽ സമരം സംഘടിപ്പിച്ചു.
താമരശ്ശേരി:കേരളത്തിലെ റേഷൻ അട്ടിമറിക്കെതിരെ താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോരങ്ങാട് റേഷൻ കടക്ക് മുമ്പിൽ കരിങ്കൊടി നാട്ടൽ സമരം സംഘടിപ്പിച്ചു. റേഷൻ കട സമയമാറ്റം പുനസ്ഥാപിക്കുക, 2008 ലെ 2 G സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ബില്ലിംഗ് മെഷിൻ അപ്ഡേഷൻ നടത്തുക, റേഷൻ കടയിലെ തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്നും ആവശ്യപ്പെടുന്നു. കെ.പി.സി.സി മെമ്പർ പി.സി.ഹബീബ് തമ്പി ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.അഷ്റഫ് കോരങ്ങാട്, പി.ഗിരീഷ് കുമാർ ,അഡ്വ ജോസഫ് മാത്യു.കെ.സരസ്വതി,ടി.പി. ഷരീഫ്, വേലായുധൻ പള്ളിപ്പുറം, എം.സി നാസിമുദ്ദീൻ, കെ.പി കൃഷ്ണൻ ,കാവ്യ വി.ആർ, ചിന്നമ്മ ജോർജ്, സണ്ണി ,വി.കെ.എ കബീർ, ഖദീജ സത്താർ, ഫസീല ഹബീബ്, രാജേഷ് കോരങ്ങാട്, ബാബുരാജ്,അമീറലി കോരങ്ങാട്, തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍