മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ വീണ്ടും മണ്ടത്തരം ; കൃത്യമായ വാഹന നമ്പർ ലഭിച്ചിട്ടും മറ്റൊരു വാഹനത്തിന് പിഴ.


താമരശ്ശേരി : മോട്ടോർ വാഹന വകുപ്പിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടെ വീണ്ടും നമ്പർ മാറി പിഴ. ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ രണ്ടു പേർ യാത്ര ചെയ്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ ചലാൻ ലഭിച്ചത് മറ്റൊരു സ്കൂട്ടറിൻ്റെ ഉടമക്ക്. താമരശ്ശേരി കോരങ്ങാട് കരുവള്ളി മുഹമ്മദ് യാസീനാണ് പിഴ അടക്കാൻ നോട്ടീസ് ലഭിച്ചത്. മുഹമദ് യാസിൻ്റെ ഉടമസ്ഥതയിലുള്ള KL57 Y 4428 നമ്പർ Tvട Endork സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ രണ്ടു പേർ സഞ്ചരിച്ചതിനാണ് പിഴ.  എന്നാൽ ചലാനിലെ ഫോട്ടോയിൽ കാണുന്നത് മറ്റൊരു ആക്ടിവ സ്കൂട്ടറാണ്.ഇതിന്റെ നമ്പർ KL57Y 4424 എന്നാണ്. ആയിരം രൂപ ഫൈൻ അടക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. 


ചലാനിലെ ഫോട്ടോയിൽ തന്നെ നിയമ ലംഘനം നടത്തിയ വാഹനത്തിന്റെ നമ്പർ വ്യക്തമാണെന്നിരിക്കെയാണ് മറ്റൊരു വാഹനത്തിന്റെ ഉടമക്ക് പിഴ അടക്കാൻ നോട്ടീസ് ലഭിച്ചത്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍