വീട്ടിൽ കയറി 10 പവനോളം സ്വർണ്ണം മോഷ്ടിച്ച താമരശ്ശേരി സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
ബത്തേരി:കുപ്പാടി കുതിരേടത്ത് ചോലയിൽ കെ.സി പോക്കറിന്റെ വീട്ടിൽ കയറി 10 പവനോളം സ്വർണ്ണം മോഷ്ടിച്ച പ്രതികളെ കർണാടകയിൽ നിന്ന് സുൽത്താൻ ബത്തേരി എസ് ഐ ശശികുമാറും പോലീസ് ഓഫീസർമാരായ രജീഷ്, അജിത്ത്, ടോണി, സന്തോഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതികളായ
പാലക്കാട് ആലത്തൂർ സുബൈർ മൻസിൽ സുലൈമാൻ എന്ന ഷാജഹാൻ (60), താമരശ്ശേരി തച്ചംപൊയിൽ മുഹമ്മദ് നിസാർ (31) എന്നിവരെയാണ് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ സാഹസികമായി പിടികൂടിയത്.ഇവരുടെ കൂടെ കേരളത്തിനകത്തും പുറത്തും നിരവധി കവർച്ച കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കള്ളൻ പനയ്ക്കൽ ചന്ദ്രനെയും ബത്തേരി പോലീസ് പിടികൂടിയിരുന്നു. പനയ്ക്കൽ ചന്ദ്രനെ ചാലക്കുടി പോലീസിന് കൈമാറി.
സുലൈമാനെ ഗുണ്ടൽപേട്ട വെച്ചും, നിസാർ, ചന്ദ്രൻ എന്നിവരെ മൈസൂരിൽ വെച്ചുമാണ് പിടികൂടിയത്. സുലൈമാന്റെ കൈവശം
നിന്നും മോഷ്ടിച്ച ബൈക്കും, നിസാറിന്റെ അടുത്ത് നിന്നും ഈറോഡ് നിന്നും മോഷ്ടിച്ച ഒരു കാറും പോലീസ് പിടികൂടി.
