ഗിരീഷ് കാരാടി അന്തരിച്ചു
താമരശ്ശേരി: നാടക സംവിധായകനും,
കലാകാരനുമായ ഗിരീഷ് കാരാടി
നിര്യാതനായി. 49 വയസ്സായിരുന്നു.
കാരാടി പരേതനായ രാഘൻ വൈദ്യരുടെ മകനാണ്.
കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും, സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. നാടക രംഗത്തെ
സംഭാവനക്ക് നിരവധി അവാർഡുകളും ഗിരീഷ് കരസ്ഥമാക്കിയിട്ടുണ്ട്.
താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്.
അസുഖ ബാധിതനായി ഏതാനും മാസമായി കിടപ്പിലായിരുന്നു.
