വിദ്യാർത്ഥികൂട്ടായ്മയിൽ ചാത്തൻകൊറ്റിക്ക് വീടൊരുങ്ങി

താമരശ്ശേരി: ഏതുസമയവും നി ലം പൊത്താവുന്ന കൂരയിൽ കഴിഞ്ഞ താമരശ്ശേരി കോരങ്ങാട് വാപ്പനാംപൊയിൽ ചാത്തൻ കൊറ്റിക്ക് ഇനി അടച്ചുറപ്പുള്ള വീട് സ്വന്തം. താമരശ്ശേരി ഐ.എച്ച്.ആർ.  ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ എൻ.എസ്.എസ് യൂ നിറ്റിന്റെ തണലൊരുക്കാം' പദ്ധതിയിലാണ് വയോധികയായ ചാത്തൻ കൊറ്റിക്ക് വീട് ഒരുക്കിയത്. കോളജിലെ വിദ്യാർഥികളുടെ യും അധ്യാപകരുടെയും നേതൃ ത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചര ലക്ഷത്തോരൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. താക്കോ ദാനം ജൂലൈ നാലിന് രാവിലെ 9.30ന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വിഎസ് അരുൺകുമാർ സ്വാഗതം പറയും. നാഷനൽ സർവിസ് സ്കീം എസ്.എൻ.ഒ ഡോ. ആർ.എൻ. അൻസാർ മുഖ്യപ്രഭാഷണം നടത്തും.