കന്നൂട്ടിപ്പാറ സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം തിങ്കളാഴ്ച
കട്ടിപ്പാറ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 തിങ്കളാഴ്ച . ലഹരി ഭീഷണിക്കെതിരെ കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, PTA പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം എന്നിവർ അറിയിച്ചു.
രാവിലെ 10 മണിക്ക് ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ , 10.30 ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കുന്ന ലഹരി വിരുദ്ധ റാലി എന്നിവ നടക്കും.
11.30 ന് പുതു ലഹരിയിലേക്ക് പറന്നുയരാം എന്ന പ്രമേയമുയർത്തി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സമ്മേളനം താമരശേരി സബ് ഇൻസ്പെക്ടർ അഖിൽ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി അധ്യക്ഷനായിരിക്കും.
തുടർന്ന് ലഹരി വിരുദ്ധ ഗാനാലാപനം, പോസ്റ്റർ രചന ,ടാബ്ലോ , സിഗ്നേച്ചർ ക്യാമ്പയിൻ മുതലായ പ്രവർത്തനങ്ങൾ നടക്കും.
