മെഗാ ബ്ലഡ് ഡോനെഷൻ ക്യാമ്പ്
താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ ജീവകാരുണ്യ മേഖലയിൽ സജീവസാന്നിധ്യമായിരുന്ന ബിനോയ് പുലിക്കുന്നുമ്മലിന്റെ സ്മരണാർത്ഥം ജൂനിയർ ചേംബർ ഇന്റർനാഷണൽ(ജെ.സി.ഐ) താമരശ്ശേരി ടൗൺ യൂണിറ്റും ഗവ.താലൂക്ക് ആശുപത്രി താമരശ്ശേരിയും സംയുക്തമായി കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുമായി സഹകരിച്ച് കൊണ്ട് ജൂൺ 27 ചൊവ്വാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് രാവിലെ 9.30 മുതൽ 12.30 വരെ മെഗാ ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രസ്തുത ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. 8593995335, 9037895714, 7012350012.
