താമരശ്ശേരിയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്നു.

താമരശ്ശേരി:  ചുങ്കം റിലയൻസ് പെട്രോൾ പമ്പിനു മുന്നിലെ പനംതോട്ടത്തിൽ പരേതനായ പി ബി ഭരതന്റെ വീട്ടിലാണ് കവർച്ച നടന്നത്. 

വീട്ടുകാർ വയനാട്ടിലെ ബന്ധുവീട്ടിൽ പോയി ഒരു ദിവസം താമസിച്ച് ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കളവ് നടന്ന വിവരം അറിയുന്നത്. 

ഉടനെ പോലീസിൽ വിവരമറിയിച്ചു.ഇന്നു രാവിലെ ഡോഗ് 
സ്കോഡും,ഫോറൻസിക് സംഘവും 
സ്ഥലത്തെത്തി. 

വീട്ടിൽ അലമാരയിൽ സൂക്ഷിച്ച 8 പവനോളം സ്വർണവും, ഡയമണ്ട് ലോക്കറ്റും നഷ്ടപ്പെട്ടു.