റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവിന് പരിക്ക്

താമരശ്ശേരി: കുടുക്കിൽ ഉമ്മരം പള്ളിയിൽ സുബഹ് നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കുടുക്കിൽ റഹീമിന് കാറിടിച്ച് സാരമായി പരുക്കേറ്റു. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്. റഹീമിനെ പരുക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.